അങ്കണവാടി വര്‍ക്കറുടെ മരണം: ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി വര്‍ക്കറുടെ മരണം: ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
Jun 9, 2023 10:57 AM | By sukanya

വയനാട്:  അട്ടമല അങ്കണവാടി വര്‍ക്കര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തിങ്കളാഴ്ച രാവിലെയാണ് ചൂരൽമല ചൈതന്യത്തിൽ കൃഷ്ണകുമാറിന്റെ ഭാര്യ ജലജ (53)യെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അട്ടമല 13-ാം നമ്പർ പാലം അങ്കണവാടിയിലെ വർക്കറായിരുന്നു.

സെന്ററിലെ ഹെൽപ്പറുമായി ജലജയ്ക്ക് മാസങ്ങളായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. തർക്കം അടിപിടിയിൽ എത്തിയതിനെത്തുടർന്ന് കഴിഞ്ഞ ശനിയാഴ്ച ജലജയെയും ഹെൽപ്പറെയും സാമൂഹ്യക്ഷേമ വകുപ്പ് താത്‌കാലികമായി സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് വാർഡ് മെമ്പർ ഇവർ രണ്ടുപേരെയും പുറത്താക്കി അങ്കണവാടി പൂട്ടി. ഇതിനെത്തുടർന്നുണ്ടായ മനോവിഷമമാണ് ജലജയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സിപിഐഎം ആരോപിച്ചിരുന്നു.

Veena jeorge

Next TV

Related Stories
എം എസ് സ്വാമിനാഥന്‍ അന്തരിച്ചു; വിട പറഞ്ഞത് ഹരിത വിപ്ലവത്തിന്‍റെ പിതാവ്

Sep 28, 2023 01:04 PM

എം എസ് സ്വാമിനാഥന്‍ അന്തരിച്ചു; വിട പറഞ്ഞത് ഹരിത വിപ്ലവത്തിന്‍റെ പിതാവ്

എം എസ് സ്വാമിനാഥന്‍ അന്തരിച്ചു; വിട പറഞ്ഞത് ഹരിത വിപ്ലവത്തിന്‍റെ...

Read More >>
ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആറാം സ്വർണം

Sep 28, 2023 10:44 AM

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആറാം സ്വർണം

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആറാം...

Read More >>
താല്‍ക്കാലിക നിയമനം

Sep 28, 2023 10:29 AM

താല്‍ക്കാലിക നിയമനം

താല്‍ക്കാലിക...

Read More >>
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

Sep 28, 2023 09:19 AM

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക്...

Read More >>
അപേക്ഷ ക്ഷണിച്ചു

Sep 28, 2023 07:09 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
Top Stories