മാല പൊട്ടിച്ചോടിയ കേസിലെ പ്രതികൾ പിടിയിൽ

മാല പൊട്ടിച്ചോടിയ കേസിലെ പ്രതികൾ പിടിയിൽ
Nov 25, 2021 01:17 PM | By Shyam

വളപട്ടണം: ബൈക്കിലെത്തി വഴിയാത്രക്കാരിയായ യുവതിയുടെ കഴുത്തിൽനിന്ന് സ്വർണമാല പൊട്ടിച്ച് കടന്ന കേസിലെ മൂന്ന് പ്രതികൾ വളപട്ടണം പോലീസിന്റെ പിടിയിലായി. തയ്യിൽ സ്വദേശി ഷിജിൽ (26), പാലോട്ടുവയലിലെ നിബ്രാസ് (24), മാഹിയിലെ രാഗേഷ് (34) എന്നിവരെയാണ് വളപട്ടണം എസ്.എച്ച്.ഒ. രാജേഷ് മരങ്ങലാത്ത്, പ്രിൻസിപ്പൽ എസ്.ഐ. ദിജേഷ്, സി.പി.ഒ. മാരായ ശ്രീജിത്ത്, ലവൻ, എസ്.ഐ.മാരായ മാത്യു, സുവർണൻ എന്നിവർ ചേർന്ന് പിടികൂടിയത്.

മാർച്ച് അഞ്ചിനാണ് സംഭവം. ചിറക്കൽ സ്വദേശിനിയായ യുവതിയുടെ കഴുത്തിൽനിന്ന് രണ്ടരപ്പവൻ തൂക്കം വരുന്ന സ്വർണമാലയാണ് മൂവർ സംഘം പൊട്ടിച്ചോടിയത് എന്നണ് കേസ്. പോലീസിന് രഹസ്യ വിവരം കിട്ടിയത് പ്രകാരം ഷിജിലിനെയും നിബ്രാസിനേയും പുതിയ തെരുവിൽ നിന്നും രാഗേഷിനെ മടക്കരയിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. സ്വർണം കണ്ണൂരിലെ ജുവലറിയിൽനിന്ന് പോലീസ് കണ്ടെടുത്തു. പ്രതികളെ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) റിമാൻഡ് ചെയ്തു.

necklace case arrested

Next TV

Related Stories
കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ജൂൺ 4 മുതൽ.

May 28, 2023 09:05 PM

കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ജൂൺ 4 മുതൽ.

കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ജൂൺ 4...

Read More >>
കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ

May 28, 2023 07:35 PM

കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ

കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ...

Read More >>
വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു

May 28, 2023 07:26 PM

വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു

വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു...

Read More >>
ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി

May 28, 2023 05:13 PM

ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി

ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ...

Read More >>
ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു : രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

May 28, 2023 03:42 PM

ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു : രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു, രണ്ട് കുട്ടികൾക്ക്...

Read More >>
Top Stories

GCC News

Entertainment News