പേരാവൂർ : തൃശ്ശൂർ ജില്ല ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കണ്ണൂരിൽ അക്രമികളുടെ ആക്രമണത്താൽ കൊലചെയ്യപ്പെട്ട പേരാവൂർ കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി സ്വദേശിയായ വി ഡി ജിന്റോയുടെ കുടുംബത്തിന് ധനസഹായം കൈമാറിയത്.
തൃശ്ശൂരിൽ നിന്ന് ലോറി ഡ്രൈവർമാരും ഉടമസ്ഥരും സംഘടിപ്പിച്ച 61,000 രൂപയാണ് ധനസഹായമായി നൽകിയത്. കഴിഞ്ഞമാസം ജൂൺ അഞ്ചാം തീയതി ആയിരുന്നു കണ്ണൂരിൽ വെച്ച് അക്രമികളുടെ കുത്തേറ്റ് ജിന്റോ കൊല ചെയ്യപ്പെട്ടത് .
തൃശ്ശൂർ ജില്ലാ ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് പി കെ ജോൺ, വൈസ് പ്രസിഡന്റ് പി ച്ചി ജോൺസൺ, വി ജെ ഡെൻസൺ, സി ജെ വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ധനസഹായം കൈമാറിയത്
Thrissur District Lorry Operators Association donates money to the family of Jinto, a resident of Poolakutty, who was murdered in Kannur.