തിരുവനന്തപുരം: അൺ എയ്ഡഡ് സ്കൂളുകളിലെ അനധികൃത പ്ലസ് വൺ പ്രവേശനത്തിൽ കർശന നടപടി എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. എയ്ഡഡ് സ്കൂൾ, പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തന്നെ സർക്കുലർ ഇറക്കിയിട്ടുണ്ട്. വിദ്യാഭ്യാസ ഡയറക്ടറാണ് സർക്കുലര്‍ ഇറക്കിയത്. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്‍റ് കോട്ട എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നും റിസർവേഷൻ കോട്ടകൾ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നുമായി ബന്ധപ്പെട്ട് ലിസ്റ്റ് തയ്യാറാക്കുന്നതുമായ സംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
അല്ലാതെ അഡ്മിഷൻ നടത്തുന്നത് നിയമവിരുദ്ധമാണ്. നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്താൽ ആ അഡ്മിഷൻ റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിനുണ്ട്. ഗവൺമെന്റ് നിയമമനുസരിച്ചാണോ അൺ എയ്ഡഡ് ആണെങ്കിലും എയ്ഡഡ് ആണെങ്കിലും ഗവൺമെന്‍റ് മേഖലയിലായിരുന്നാലും അഡ്മിഷൻ നടത്തുന്നത് സംബന്ധിച്ച് നിരീക്ഷിക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർ, ഡിഇഒമാർ, എ ഇ ഒ മാർ തുടങ്ങിയവർക്ക് നിർദേശം നൽകിയിട്ടുണ്ട്. കണ്ടുപിടിച്ചാൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത രീതിയിലുള്ള നടപടി സ്വീകരിക്കും.
പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച തമിഴ്നാട് വിദ്യാഭ്യാസ മന്ത്രിയുമായി നേരിട്ട് ചർച്ച നടത്തും. രണ്ടുതവണ ഫോണിലൂടെ സംസാരിച്ചു. കേരളത്തിന്‍റെ അഡ്വക്കേറ്റ് ജനറലുമായി ആശയവിനിമയം നടത്തി.മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് കോടതിയിൽ പോകാൻ തീരുമാനിച്ചത്. 1500 കോടി രൂപയാണ് കേരളത്തിന് കിട്ടേണ്ടത്. ആ പണത്തിന്‍റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച ചെയ്യാൻ ഞങ്ങൾ തയ്യാറല്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.
Vsivankutty