മണത്തണ (അയോത്തുംചാൽ): കണിച്ചാർ ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിലെ കോട്ടക്കുന്ന് -ശങ്കരൻകുണ്ട് റോഡ്, തൊഴിലുറപ്പ് പദ്ധതി പ്രകാരം കോൺക്രീറ്റ് ചെയ്തതിൻ്റെ ഉദ്ഘാടനം 11-5-2025 വൈകുന്നേരം 5 മണിക്ക് കണിച്ചാർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ സുനി ജസ്റ്റിൻ നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ കോട്ടക്കുന്ന് വികസന സമിതി ചെയർമാൻ ജോണി പ്ലാക്കിയിൽ അധ്യക്ഷത വഹിച്ചു. തോമസ് മാണിക്കത്താഴെ, വൽസല വാപ്പാലപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
concreate road inauguration in Kanichar