കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര നൊച്ചാട് നാലു ദിവസമായി കാണാതായ ആളുടെ മൃതദേഹം വീടിനു സമീപത്തെ വിറകുപുരയിൽ ജീർണ്ണിച്ച നിലയിൽ കണ്ടെത്തി. കൂടത്തിങ്കല്‍ മീത്തല്‍ രാജീവന്റെ മൃതദേഹമാണ് മുളിയങ്ങലില്‍ വീടിനു സമീപത്തെ ഷെഡില്‍ കണ്ടെത്തിയത്. നാലുദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി. അന്വേഷണം നടക്കവെയാണ് വീടിനു സമീപത്തെ വിറകിടുന്ന ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Founddead