പേരാവൂർ: കൂൾബാറിൽ ഐസ്ക്രീം കഴിക്കാൻ എത്തിയ യുവതി ഐസ്ക്രീമിൽ എലിവിഷം കലർത്തി കഴിച്ച് അവശ നിലയിൽ.പേരാവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് കണ്ണൂർ ജില്ലാ ആശു പത്രിയിലേക്കും കൊണ്ട് പോയി. കാക്കയങ്ങാട് ആയിച്ചോത്ത് മാക്കാട്ട്പറമ്പിൽ സന്തോഷിന്റെ ഭാര്യ ലസിത (36)ആണ് ഇന്ന് വൈകുന്നേരം മകനോടൊപ്പം പേരാവൂർ പഴയ ബസ് സ്റ്റാൻഡിലെ കൂൾബാറിലെത്തി ഐസ്ക്രീം വാങ്ങി കയ്യിൽ കരുതിയ എലി വിഷം ഐസ്ക്രീമിൽ കലർത്തി കഴിച്ചത്. കൂൾബാറിൽ ഉള്ളവരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കണ്ണൂരിലേക്ക് കൊണ്ടുപോയി
The young woman is paralyzed after eating rat poison mixed with ice cream.