---
title: " കഞ്ചാവ് കൈവശം വച്ച യുവാവിനെ പേരാവൂർ എക്‌സൈസ് പിടികൂടി"
english_title: "Peravoor Excise caught a youth in possession of ganja "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139213/peravoor-excise-caught-a-youth-in-possession-of-ganja"
published_at: "2023-08-15T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db8c4de3abf_kelhvgfc.jpg"
keywords: []
---

#  കഞ്ചാവ് കൈവശം വച്ച യുവാവിനെ പേരാവൂർ എക്‌സൈസ് പിടികൂടി

> **Lead Summary:** **പേരാവൂർ: **ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിൻ്റെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് പേരാവൂർ എക്സൈസ് ഇരുപത്തി നാലാം മൈലിൽ നടത്തിയ റെയ്ഡിൽ 25 ഗ്രാം കഞ്ചാവ് കൈവശം വച്ച വടകര ഇരിങ്ങണ്ണൂർ സ്വദേശിയായ യുവാവിനെ പേരാവൂർ എക്സൈസ് പിടികൂടി.

## Article Content

**പേരാവൂർ: **ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിൻ്റെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് പേരാവൂർ എക്സൈസ് ഇരുപത്തി നാലാം മൈലിൽ നടത്തിയ റെയ്ഡിൽ 25 ഗ്രാം കഞ്ചാവ് കൈവശം വച്ച വടകര ഇരിങ്ങണ്ണൂർ സ്വദേശിയായ യുവാവിനെ പേരാവൂർ എക്സൈസ് പിടികൂടി.

എടച്ചേരി ഇരിങ്ങണ്ണൂർ ഭാഗം താമസം പോന്തേക്കണ്ടി വീട്ടിൽ മുഹമ്മദ് അന്തലത്തിൽ എന്നയാളെയാണ് പേരാവൂർ എക്സൈസ് പിടികൂടിയത്. ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എം പി സജീവൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ബാബുമോൻ ഫ്രാൻസിസ്, സി എം ജയിംസ്, സിവിൽ എക്സൈസ് ഓഫീസർ പി എസ് ശിവദാസൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീജ കാവളാൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139213/peravoor-excise-caught-a-youth-in-possession-of-ganja)