പേരാവൂർ: പേരാവൂർ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ സഹായത്തോടെ സ്കൂൾ തലത്തിൽ നടത്തുന്ന പച്ചക്കറി കൃഷിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ സ്കൂൾ വിദ്യാർത്ഥിനി ജുവൽ എൽസ തോമസിനൊപ്പം തൈ നട്ടു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ രാജു ജോസഫ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കുമാരി സാന്ദ്ര എം. എം. പദ്ധതി വിശദീകരണം നടത്തി.
വാർഡ് മെമ്പർ ബാബു കെ വി, സ്കൂൾ പ്രധാന അധ്യാപകൻ സോജൻ വർഗീസ്, പിടിഎ പ്രസിഡണ്ട് വിനോദ് നടുവത്താനിയിൽ, സീനിയർ അസിസ്റ്റന്റ് ജെസ്സി അബ്രഹാം തുടങ്ങിയവർ സംസാരിച്ചു. ജോഷി തോമസ്, സന്തോഷ് എ.സി തുടങ്ങിയവർ നേതൃത്വം വഹിച്ചു.
St. John's U. in Thondi. Panchayat level inauguration of school vegetable cultivation was held in P.