പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയിൽ കെ സുധാകരൻ എംപിയുടെ പ്രാദേശിക ഫണ്ടിൽ നിന്നും 545000 രൂപ ചെലവാക്കി സ്ഥാപിച്ചഹൈ മാസ്റ്റ് ലൈറ്റ് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഉൽഘാടനം ചെയ്തു.പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.വേണുഗോപാൽ അദ്യക്ഷത വഹിച്ചു. താലുക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അശ്വിൻ .എച്ച് സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, പഞ്ചായത്തംഗം റെജീന സിറാജ് എന്നിവർ സംസാരിച്ചു.
High Mast Light inaugurated at Peravoor Taluk Hospital.