കാക്കയങ്ങാട്: തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള കാക്കയങ്ങാട് ഉളീപ്പടിയിലെ വിശുദ്ധ യൂദാശ്ലീഹായുടെ തീർത്ഥാടന ദേവാലയത്തിലെ ഗ്രോയ്ക്കും തിരുസ്വരൂപത്തിനും തീയിട്ട സംഭവം അന്വേഷണം ശക്തമാക്കി പോലീസ്.
സംഭവദിവസം രാത്രി ഇതുവഴി കടന്നുപോയ വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് സംഘം വാഹനങ്ങളുടെ ഉടമസ്ഥരെ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതായും ശാസ്ത്രീയ പരിശോധനയുടെ ഫലം വന്നാൽ മാത്രമേ ആക്രമണത്തിന്റെ കൂടുതൽ അന്വേഷണങ്ങൾ നടത്താൻ കഴിയുക ഉള്ളുവെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
പേരാവൂർ ഡിവൈഎസ്പി ജോണിന്റെ മേൽനോട്ടത്തിൽ മുഴക്കുന്ന സിഐ സന്തോഷ് കുമാർ എസ് ഐ ബാബു സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ് നവാസ് സിവിൽ പോലീസ് ഓഫീസർമാരായ വിജേഷ് തോമസ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉള്ളത്.
The incident of setting fire to the chapel is under investigation. #kakkayangad