പേരാവൂര്‍: കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ പേരാവൂര്‍ വില്ലേജ് സമ്മേളനം തെരു സാംസ്‌കാരിക നിലയത്തില്‍ നടന്നു.ജില്ല പ്രസിഡന്റ് കെ ദാമോദരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
അനീഷ് എ അധ്യക്ഷത വഹിച്ചു. തോട്ടുംകര ബാലൻ പതാക ഉയർത്തി. ടി ദാമോദരൻ, എം രാജീവൻ, എ ഷാജു, അനീഷ് തുടങ്ങിയവർ സംസാരിച്ചു.
കര്‍ഷക തൊഴിലാളികളുടെ റിട്ടയർമെന്റ് ആനുകൂല്യം സമയബന്ധിതമായി കൊടുത്തു തീർക്കണമെന്ന് കെ എസ് കെ ടി യൂ പേരാവൂർ വില്ലേജ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Kerala State Agricultural Workers Union Peravoor village meeting was held