മാനന്തവാടി: മലയോര ഹൈവെ നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി മാനന്തവാടി ഗാന്ധി പാര്‍ക്ക് മുതല്‍ പാലാക്കുളി ജംഗ്ഷന്‍ വരെ ഇരുഭാഗത്തുമായി ആകെ 6 കിലോമീറ്റര്‍ നീളത്തില്‍ വാട്ടര്‍ അതോറിറ്റി പൈപ്പ് സ്ഥാപിക്കുന്ന ജോലി ഈ മാസം 21മുതല്‍ ആരംഭിക്കും.ഒ ആര്‍ കേളു എം എല്‍ എ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേര്‍ത്താണ് തീരുമാനം കൈക്കൊണ്ടത്.
കെ ആര്‍ എഫ് ബി ഉദ്യോഗസ്ഥര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍,, മലയോര ഹൈവെ കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റി അധികൃതര്‍, വാട്ടര്‍ അതോറിറ്റിയുടെ കരാറുകാര്‍ എന്നിവരുള്‍ക്കൊള്ളുന്നവരുടെ സംയുക്ത യോഗം വിളിച്ചാണ് തീരുമാനം കൈക്കൊണ്ടത്. എം.എല്‍ എ ഓഫീസില്‍ വിളിച്ച് ചേര്‍ത്ത യോഗ തീരുമാനപ്രകാരം ഒരു മാസത്തിനുള്ളില്‍ പൈപ്പ് സ്ഥാപിക്കല്‍ ജോലി തീര്‍ക്കും. അവ തീരുന്ന മുറക്ക് റോഡ് ടാറിംഗ് പ്രവൃത്തിയും നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
The water authority will start the pipe laying work from 21st of this month.