കൊച്ചി: 2023-2024 ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും കൊമ്പുകോര്‍ക്കുന്നു. ഇരുടീമുകളും മികച്ച ടീമിനെയാണ് അണിനിരത്തിയിരിക്കുന്നത്. സൂപ്പര്‍ താരം ദിമിത്രി ഡയമന്റക്കോസ് ഇല്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളിക്കുന്നത്. മറുവശത്ത് ബെംഗളൂരുവില്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയും കളിക്കുന്നില്ല.
മഞ്ഞക്കടലായ കൊച്ചിയിലാണ് മത്സരം നടക്കുന്നത്. മലയാളി താരം സച്ചിന്‍ സുരേഷാണ് ബ്ലാസ്റ്റേഴ്‌സ് ഗോള്‍വല കാക്കുന്നത്. ഡോഹ്ലിങ്, ഡ്രിന്‍സിച്ച്, പ്രീതം കോട്ടാല്‍, പ്രബീര്‍ ദാസ് എന്നിവര്‍ പ്രതിരോധനിരയിലുണ്ട്.
ഐമന്‍, ജീക്‌സണ്‍ സിങ്, ഫറൂഖ്, ജാപ്പനീസ് താരം ഡായ്‌സുക്കി സക്കായി എന്നിവരാണ് മധ്യനിരയില്‍. പേപ്രയും നായകന്‍ ലൂണയും മുന്നേറ്റനിരയില്‍ കളിക്കും. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫില്‍ വഴങ്ങിയ തോല്‍വിയ്ക്ക് പകരം വീട്ടുക എന്ന ലക്ഷ്യവുമായാണ് ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനെ നേരിടുന്നത്. വിലക്കുള്ളതിനാല്‍ പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ച് ഗ്രൗണ്ടിലില്ല.
Updating ...
Indian Super League 2023-2024 begins. Kerala Blasters and Bengaluru FC clash in the opening match.