കേരള സര്‍ക്കാരിന്റെ തുടര്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് തോട്ടട ഗവ.പോളിടെക്‌നിക് കോളേജ് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എല്‍സി/പ്ലസ്ടു. ലോജിസ്റ്റിക്‌സ് ആന്റ് ഷിപ്പിങ് മാനേജ്‌മെന്റ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, ഇന്‍സ്ട്രമെന്റേഷന്‍ ആന്റ് ഫയര്‍ ആന്റ് സേഫ്റ്റി, മെക്കാനിക്കല്‍ ആന്റ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്, എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, ഫിറ്റ്‌നസ് ട്രെയിനര്‍ തുടങ്ങിയവയാണ് കോഴ്‌സുകള്‍.
ഒരു വര്‍ഷമാണ് കോഴ്‌സ് കാലാവധി. അപേക്ഷാ ഫോറം കോളേജിലെ തുടര്‍ വിദ്യാഭ്യാസ ഉപകേന്ദ്രത്തിന്റെ ഓഫീസില്‍ ലഭിക്കും. www.ccekcampus.org എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്തും ഉപയോഗിക്കാം.ഫോണ്‍: 8943491010.
Vacancy