തളിപ്പറമ്പ: ടി ടി കെ ദേവസ്വം മാനേജിങ്ങ് കമ്മറിയിൽ എസ് സി-എസ്ടി പ്രാതിനിധ്യം ഇല്ലാതാക്കിയ മലബാർ ദേവസ്വം ബോർഡ് ഉത്തരവിനെതിരെ ഭരണകുട അയിത്തത്തിനെതിരെ മുദ്രാവാക്യമുയർത്തി ദളിത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ടി ടി കെ ദേവസ്വം ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വസന്ത് പള്ളിയാം മൂല ഉദ്ഘാടനം ചെയ്തു. എ ൻ ആന്തൂരൻ അധ്യക്ഷത വഹിച്ചു. അജിത് മാട്ടൂൽ രാജീവൻ സി,കാട്ടമ്പള്ളി രാമചന്ദ്രൻ, ദാമോദരൻ കോയിലേരിയൻ തുടങ്ങിയവർ സംസാരിച്ചു.
Thaliparamba