കരിക്കോട്ടക്കരി: എടപ്പുഴ വാളത്തോട് റോഡിൽ റോഡ് ഇടിഞ് അപകടാവസ്ഥയിൽ. ദിവസം വിദ്യാർത്ഥികൾ അടക്കം ആയിരക്കണക്കിന് യാത്രക്കാർ കടന്നുപോകുന്ന എടപ്പുഴ വാളത്തോട് റോഡിൽ പള്ളിക്ക് സമീപം പുഴയോട് ചേർന്ന ഭാഗം ഇടിഞ്ഞു തുടങ്ങിയത് അപകട ഭീക്ഷണി ആകുന്നു.
പൊതുമരാമത്തു വകുപ്പിന്റെ അധീനതയിലുള്ള റോഡിന്റെ പുഴയോട് ചേർന്ന് മുളംകാട് കയറി മൂടിനിൽക്കുന്ന റോഡിന്റെ ഭാഗമാണ് അപകടാവസ്ഥയിൽ ആയിരിക്കുന്നത്.കാടുകയറി കിടക്കുന്നതുകൊണ്ട് റോഡിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയാതെ വാഹനം അപകടത്തിൽ പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
അപകടം തടയാൻ നാട്ടുകാർ താത്കാലികമായി കല്ല് ഉരുട്ടിവച് അതിനുമുകളിൽ നിറമുള്ള പ്ലാസ്റ്റിക് ചാക്ക് കെട്ടിയിട്ടാണ് വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത്. വർഷങ്ങളായി ടാറിങ്ങും അറ്റകുറ്റ പണികളുംനടത്താതെ തകർന്ന റോഡിലെ കുഴികളിൽ കഴിഞ്ഞ ദിവസമാണ് നാട്ടുകാർ മണ്ണിട്ട് നിറച്ചാണ് യാത്രാ യോഗ്യം ആക്കിയിരിക്കുന്നത്.
പൊട്ടിപൊളിഞ്ഞ റോഡും അപകടാവസ്ഥയിൽ ആയിരിക്കുന്ന കലുങ്കുകളും പുനർനിർമ്മിക്കാൻ നിരവധി പരാതികൾ നൽകിയിട്ടും പൊതുമരാമത്തു വകുപ്പ് കേട്ടതായി നടിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.
ഓരോ മഴക്കാലത്തും അപകട ഭീക്ഷണി ആകുന്നപുഴയുടെ ഭാഗം അടിയന്തിരമായി സംരക്ഷണ ഭിത്തി നിർമ്മിച്ച് അപകടം ഒഴിവാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
Edapuzha