ളളിക്കൽ : ലോക് സഭയിലും രാജ്യസഭയിലും പാസ്സാക്കിയ സ്ത്രീ സംവരണ ബിൽ രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നുവെന്നും യു.പി എ സർക്കാറാണ് അതിന് രൂപരേഖ നൽകിയതെന്നും ജെബി മേത്തർ എം.പി പറഞ്ഞു.ഇരിക്കൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് കൺവെൻഷൻ ഉത്സാഹ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൺവെൻഷൻ മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. കോമള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിൽ, സംസ്ഥാന സെക്രട്ടറിമാരായ നസീമ ഖാദർ, അത്തായി പത്മിനി, ശ്യാമള, കെ.പി.സി.സി അംഗങ്ങളായ ചാക്കോ പാലക്കലോടി, പി.സി ഷാജി, ലിസി ജോസഫ് ,ഡി.സി സി ജനറൽ സെക്രട്ടറി ജോജി വർഗീസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ ജെ ജോസഫ് , പൂമല ജോസ് , മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ലിസമ്മ ബാബു, ജില്ലാ സെക്രട്ടറിമാരായ മേഴ്സി ജോസ് , ഷേർളി അലക്‌സാണ്ടർ,ടി.പി ജുനൈദ എന്നിവർ സംസാരിച്ചു.
Rajiv Gandhi's Dream of Women's Reservation Bill