മണത്തണ: വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരസ്ഥാപനങ്ങളിൽ തുണി സഞ്ചി വിതരണം ചെയ്തു. പേരാവൂർ പഞ്ചായത്തിന്റെ പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത് എന്ന ആശയത്തോട് ചേർന്നുകൊണ്ട് മണത്തണ ഗ്രാമം ഒരു പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാക്കി മാറ്റാനുള്ള നടപടിയുടെ ഭാഗമായാണ് പ്രവർത്തനം.
'പ്ലാസ്റ്റിക് ഒഴിവാക്കൂ തുണി സഞ്ചി ഞങ്ങൾ തരാം' എന്ന ക്യാമ്പയിനാണ് യൂണിറ്റ് നടപ്പിലാക്കുന്നത്. മണത്തണ വ്യാപാരി ഭവനിൽ നടന്ന ചടങ്ങ് പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ഏകോപന സമിതി മണത്തണ യൂണിറ്റ് പ്രസിഡണ്ട് സി എം ജോസഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ യു വി അനിൽകുമാർ, ബേബി സോജ, വനിതാ വിങ്ങ് ജില്ലാ ഉപാധ്യക്ഷ ബിന്ദു സോമൻ, യൂണിറ്റ് ട്രഷറർ സി എ രാജൻ, സുരേന്ദ്രൻ എം കെ എന്നിവർ സംസാരിച്ചു.
Manathana