കേളകം:പ്രവാചക സ്നേഹത്തിന്‍റെ വിളംബരമായി നബിദിനാഘോഷം നടത്തി. അടക്കാത്തോട്ടിൽ മുഹിയുദ്ദിൻ ജും ആ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷം നടത്തി. നബിദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ റാലിയിൽ നൂറ് കണക്കിന് പേർ പങ്കെടുത്തു.
മസ്ജിദ്ഇമാം വി.എം.അബ്ദുൽ സലാം ബാഖവി അൽ ഖാസിമി,അബ്ദുൽ ഹമീദ് അഹ്സനി, മുഹിയുദ്ദീൻ ജുമാമസ്ജിദ് കമ്മറ്റി പ്രസിഡണ്ട് കെ.കെബീർ കുഴിക്കരക്കാട്ടിൽ, പി.എ. ബഷീർ, അബ്ദുൽ ഖാദർ മൗലവി ,അലിക്കുട്ടി മൗലവി, വി.ഐ.സമദ്, എൽ.ഐ.അസീസ്, കെ.എ.ജബ്ബാർ, തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് മൗലിദ് പാരായണവും, അന്നദാനവും നടത്തി.
Kelakam