ഇരിട്ടി: രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ പദ്ധതിയുടെ ഭാഗമായി കിലയുടെ നേതൃത്വത്തിൽ ഇരട്ടി ബ്ലോക്ക് പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് റിസോർസ് സെന്റർ ഉദ്ഘാടനം ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ സ്വാദിഖ് അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മീരാഭായി സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം അധ്യക്ഷന്മാരായ ഷിജി നടു പറമ്പിൽ,എം രതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വ ഹമീദ്,മേരി റെജി, ജോളി ജോൺ, രാജശ്രീ,സുസ്മിത ജോയിൻ ബിഡിയോ പി ദിവാകരൻ, കിലാ കോർഡിനേറ്റർ രവീന്ദ്രൻ മുണ്ടയാടൻ, ജിഇഒ സന്തോഷ്, ശ്രുതി,എന്നിവർ സംസാരിച്ചു.
Iritty