മണത്തണ: അന്തരിച്ച മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദന്റെ കുടുംബാംഗങ്ങളെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചർ സന്ദർശിച്ചു. സന്ധ്യയോടു കൂടി പി പി മുകുന്ദന്റെ വീട്ടിൽ എത്തിയ ശശികല ടീച്ചർ ഒരുപാട് സമയം കുടുംബാംഗങ്ങളുടെ കൂടെ ചിലവഴിച്ച ശേഷമാണ് മടങ്ങിയത്.
മുകുന്ദേട്ടന്റെ വീട്ടിൽ എത്തുക എന്നത് ഒരു സംഘടന പ്രവർത്തക എന്ന നിലയിൽ ഒരു തീർത്ഥയാത്രയാണെന്നും, വ്യക്തിബന്ധം എങ്ങനെ നിലനിർത്താം എന്നുള്ളതിന്റെ ഒരു പാഠപുസ്തകമാണ് മുകുന്ദേട്ടൻ എന്നും കെ പി ശശികല പറഞ്ഞു.
കെ പി ശശികല യോടൊപ്പം ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് പ്രേമൻ കൊല്ലംപറ്റെ, താലൂക്ക് ജനറൽ സെക്രട്ടറി പി കെ സൈജിത്ത് തുടങ്ങിയവർ പി പി മുകുന്ദന്റെ വസതിയിൽ എത്തി.
P P Mukundan