---
title: "കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നയാൾക്കെതിരെ കാപ്പ ചുമത്തി"
english_title: "Central jail "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166650/central-jail"
published_at: "2023-12-02T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656b61940f935_PicsArt_12-02-10.21.15.jpg"
keywords: []
---

# കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നയാൾക്കെതിരെ കാപ്പ ചുമത്തി

> **Lead Summary:** കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നയാൾക്കെതിരെ കാപ്പ ചുമത്തി. പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിജുവിനെതിരെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തിയത്. ജയിലിൽ തടവിൽ കഴിഞ്ഞുവരുന്ന ഇയാളെ പാനൂർ സബ്ബ്‌ ഇൻസ്‌പെക്ടർ ലതീഷ് സി സി ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

## Article Content

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നയാൾക്കെതിരെ കാപ്പ ചുമത്തി. പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിജുവിനെതിരെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തിയത്. ജയിലിൽ തടവിൽ കഴിഞ്ഞുവരുന്ന ഇയാളെ പാനൂർ സബ്ബ്‌ ഇൻസ്‌പെക്ടർ ലതീഷ് സി സി ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

കണ്ണൂർ സിറ്റി ജില്ല പൊലീസ് മേധാവി ശ്രീ. അജിത് കുമാർ ഐ പി എസ് ന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാൾക്ക് പാനൂർ, തലശ്ശേരി എന്നി പോലീസ് സ്റ്റേഷനുകളിലായി ലഹള നടത്തൽ, തടഞ്ഞു വെച്ച് കഠിന ദേഹോപദ്രപം ഏൽപ്പിക്കൽ, കൊലപാതക ശ്രമം, കൂട്ടക്കവർച്ച, കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നിങ്ങനെയായി അഞ്ചു കേസുകൾ നിലവിലുണ്ട്.

കണ്ണൂർ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ സ്വീകരിച്ച് വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166650/central-jail)