കൊട്ടിയൂർ: വനാതിർത്തിയോട് ചേർന്ന കിടക്കുന്ന രാമച്ചിയിലെ ജനവാസ മേഖലകളിൽ കാട്ടാനകളുടെ വിളയാട്ടം തുടരുന്നു. താഴത്തെ മുറി ജോണിൻ്റെ വാഴത്തോട്ടം കാട്ടാന നശിപ്പിച്ചു.മറ്റു കാർഷിക വിളകളും നശിപ്പിച്ചാണ് കാട്ടാനക്കൂട്ടം വിഹരിച്ചത്.
മുമ്പ് നിരവധി തവണ ജോണിൻ്റെ കൃഷിയിടത്തിൽ കാട്ടാനകൾ നാശം വരുത്തിയിട്ടുണ്ട്.കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഏക്കർ കണക്കിന് കൃഷിയിടങ്ങളിലെ കായ്ഫലമുള്ള തെങ്ങ്, കമുക് എന്നിവ വ്യാപകമായി കാട്ടാനകൾ നശിപ്പിച്ചു. പ്രദേശത്തെ വനാതിർത്തികളിൽ അടിയന്തിരമായി ആന മതിൽ നിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം
Kottiyoor