കണ്ണൂർ:എന്ത് വില കൊടുത്തും ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ്. ഭരണഘടന ശില്പി ഡോ.ബി ആർ അംബേദ്കർ 67 ആം ചരമ ദിനമായ ഇന്ന് രാവിലെ ദളിത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസിയിൽ നടത്തിയ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഡിസിസി ഓഫീസിൽ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണത്തിലും നേതാക്കളായ പി ടി മാത്യു , സുരേഷ് ബാബു എളയാവൂർ, അജിത്ത് മാട്ടൂൽ , വിജയൻ കൂട്ടിനേഴത്ത്, ടി ജയകൃഷ്ണൻ, കൂക്കിരി രാജേഷ്, വസന്ത് പള്ളിയാംമൂല, കാട്ടാമ്പള്ളി രാമചന്ദ്രൻ, എ എൻ ആന്തൂരാൻ, കെ. ഉഷാകുമാരി, ഓമന, മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.
Kannur