അയ്യപ്പഭക്തരുടെ ബസ്സിടിച്ച് പരിക്കേറ്റ കാട്ടാനയെ മയക്കുവെടി വെച്ചു

അയ്യപ്പഭക്തരുടെ ബസ്സിടിച്ച് പരിക്കേറ്റ കാട്ടാനയെ മയക്കുവെടി വെച്ചു
Dec 6, 2023 06:28 PM | By sukanya

 ബത്തേരി: വയനാട് കല്ലൂരിൽ തിങ്കളാഴ്ച അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസിടിച്ച് പരിക്കേറ്റ ആനയെ ചികിത്സക്ക് വേണ്ടി മയക്കു വെടി വച്ചു. ആനയെ വനത്തിൽ നിന്ന് പുറത്തിറക്കില്ല.  ആനയ്ക്ക് ചികിത്സ തുടങ്ങിയെന്ന് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. ആനയുടെ ആരോഗ്യനില മോശമായതിനാലാണ് പുറത്തേക്ക് എത്തിക്കാൻ കഴിയാത്തത്.

സ്ഥലത്ത് മൂന്ന് കുങ്കി ആനകളെയും എത്തിച്ച് നിരീക്ഷിച്ചു വരുന്നുണ്ട്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിടിച്ച് തിങ്കളാഴ്ചയാണ് കാട്ടാനയ്ക്ക് ഗുരുതര പരിക്കേറ്റത്. ബസിൽ യാത്ര ചെയ്തിരുന്ന കർണാടക സ്വദേശികളായ അയ്യപ്പ ഭക്തർക്കും പരിക്കേറ്റിരുന്നു. സുൽത്താൻ ബത്തേരിക്കടുത്ത് കല്ലൂരിൽ തിങ്കളാഴ്ച പുലർച്ചെ 5 മണിക്കായിരുന്നു അപകടം.

മഞ്ഞ് കാരണം ഡ്രൈവറുടെ കാഴ്ച മങ്ങിയതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. അപകടത്തിൽ ബസിൻ്റെ മുൻവശം തകർന്നു. പരിക്കേറ്റ യാത്രക്കാർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം നാട്ടിലേക്കു മടങ്ങിയിരുന്നു. ഗുരുതരമായി പരിക്കേറ്റ കാട്ടാന വനം വകുപ്പിൻ്റെ നിരീക്ഷണത്തിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ചികിത്സക്ക് വേണ്ടി മയക്കുവെടി വെച്ചത്.

Batheri

Next TV

Related Stories
 #Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന ക്യാംപ്

Feb 25, 2024 01:20 PM

#Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന ക്യാംപ്

#Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന...

Read More >>
#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം 7ന്.

Feb 25, 2024 12:30 PM

#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം 7ന്.

#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം...

Read More >>
പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

Feb 25, 2024 11:30 AM

പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക്...

Read More >>
ഗതാഗതം നിരോധിച്ചു

Feb 25, 2024 06:43 AM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
ഡോക്ടര്‍, ഫാര്‍മസിസ്റ്റ് നിയമനം

Feb 25, 2024 06:37 AM

ഡോക്ടര്‍, ഫാര്‍മസിസ്റ്റ് നിയമനം

ഡോക്ടര്‍, ഫാര്‍മസിസ്റ്റ്...

Read More >>
നാടന്‍ പാട്ട് മത്സരം; അപേക്ഷ ക്ഷണിച്ചു

Feb 25, 2024 06:33 AM

നാടന്‍ പാട്ട് മത്സരം; അപേക്ഷ ക്ഷണിച്ചു

നാടന്‍ പാട്ട് മത്സരം; അപേക്ഷ...

Read More >>
News Roundup