ഇരിട്ടി: വെളിമാനം സ്വദേശി സിജു കർണാടകയിലെ സാഗറിൽ വെച്ച് കുത്തേറ്റു മരിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. മുഖ്യ പ്രതിയായ തിരുവന്തപുരം സ്വദേശി ജയനെ രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ ബസ്സിൽ വെച്ച് പോലീസ് പിടികൂടി. കുറ്റകൃത്യത്തിൽ കൂട്ടുപ്രതികളായ തിരുവന്തപുരം സ്വദേശി സുമൻ കുമാർ, ഇരിട്ടി സ്വദേശി ഷിബു എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തതായി ആണ് ലഭിക്കുന്ന വിവരം.
പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം വിട്ടുകിട്ടിയ മൃതശരീരം പുലർച്ചയോടെ വെളിമാനത്തെ സിജുവിന്റെ ഭവനത്തിൽ എത്തിക്കും. തുടർന്ന് നാളെ 10 മണിക്ക് വെളിമാനം സെന്റ്. സെബാസ്റ്റ്യൻ പള്ളി സിമിത്തേരിയിൽ സംസ്കരിക്കും.
Arrested