കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും 2023-24 വര്‍ഷത്തെ ലാപ്‌ടോപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകള്‍ മതിയായ രേഖകള്‍ സഹിതം 2024 ജനുവരി അഞ്ചിന് മുമ്പായി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ എന്‍ട്രന്‍സുകള്‍ മുഖേന സര്‍ക്കാര്‍ /സര്‍ക്കാര്‍ അംഗീകൃത കേരളത്തിലെ കോളേജുകളില്‍ എംബിബിഎസ്, ബി ടെക്ക്, എം ടെക്ക്, ബിഎഎംസ്, ബിഡിഎസ്, ബിവിഎസ്സി ആന്റ് എ എച്ച്, ബി ആര്‍ക്ക്, എം ആര്‍ക്ക്, പി ജി ആയുര്‍വേദ, പി ജി ഹോമിയോ, ബിഎച്ച്എംഎസ്, എംടിഎംഎസ്, എംടിഎസ്, എംവിഎസ്സി ആന്റ് എ എച്ച്, എംബിഎ, എംസിഎ എന്നീ കോഴ്സുകളില്‍ ഒന്നാം വര്‍ഷ പ്രവേശനം നേടിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും ജില്ലാ ഓഫീസ്, യൂണിയന്‍ ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഫോണ്‍: 0497 2705182.
Apply now