കണിച്ചാർ: കണിച്ചാർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ എം.എൽ.എ അഡ്വ :സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ മുഖ്യാതിഥിയായി. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് സിനോ ജോസിൽനിന്ന് മിനിറ്റ്സ് ഏറ്റുവാങ്ങി ആദർശ് ചുമതലയേറ്റു.
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് സുമി അനിൽ, ജില്ലാ സെക്രട്ടറിമാരായ ജിബിൻ ജയ്സൺ, വിപിൻ ജോസഫ്, നിയോജക മണ്ഡലം പ്രസിഡണ്ട് നിധിൻ പി വി, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് നിവിൽ മാനുവൽ , കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജൂബിലി ചാക്കോ , മുൻ ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, തുടങ്ങിയവർ സംസാരിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായി അരുൺ എം പ്രസാദും ചടങ്ങിൽവെച്ച് ചുമതലയേറ്റു. വിപിൻ ആറുവാക്കൽ, ഡെന്നി ജോസഫ്, മനു പി. ടി, ജെസ്റ്റിൻ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Youth Congress