---
title: "#kelakam | കേളകം മഞ്ഞളാംപുറത്ത് കാട്ടുപോത്ത് ഇറങ്ങി"
english_title: "A wild buffalo came"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179179/a-wild-buffalo-came"
published_at: "2024-01-24T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0f67ec6848_Picsart_24-01-24_17-07-17-651.jpg"
keywords: []
---

# #kelakam | കേളകം മഞ്ഞളാംപുറത്ത് കാട്ടുപോത്ത് ഇറങ്ങി

> **Lead Summary:** **കേളകം**: മഞ്ഞളാംപുറത്ത് കാട്ടുപോത്ത് ഇറങ്ങി. മഞ്ഞളാംപുറം സെന്റ് ആന്റണീസ് പള്ളിക്ക് സമീപം ഓട്ടോറിക്ഷ തൊഴിലാളികൾ ആണ് കാട്ടുപോത്തിനെ കണ്ടത്. കണിച്ചാർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ മുന്നിലേക്കാണ് കാട്ടുപോത്ത് ആദ്യം ചാടിയത് എന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ പറഞ്ഞു. കേളകത്തെ നാനാനിപൊയിൽ, ചെങ്ങോം, പള്ളിത്തോട് ഭാഗങ്ങളിലേക്ക് വളരെ വേഗത്തിൽ ഓടിയ കാട്ടുപോത്ത് നാട്ടുകാരെയും വനം വകുപ്പ് അധികൃതരെയും ഒരുപോലെ വട്ടം ചുറ്റിച്ചു.

## Article Content

**കേളകം**: മഞ്ഞളാംപുറത്ത് കാട്ടുപോത്ത് ഇറങ്ങി. മഞ്ഞളാംപുറം സെന്റ് ആന്റണീസ് പള്ളിക്ക് സമീപം ഓട്ടോറിക്ഷ തൊഴിലാളികൾ ആണ് കാട്ടുപോത്തിനെ കണ്ടത്. കണിച്ചാർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ മുന്നിലേക്കാണ് കാട്ടുപോത്ത് ആദ്യം ചാടിയത് എന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ പറഞ്ഞു. കേളകത്തെ നാനാനിപൊയിൽ, ചെങ്ങോം, പള്ളിത്തോട് ഭാഗങ്ങളിലേക്ക് വളരെ വേഗത്തിൽ ഓടിയ കാട്ടുപോത്ത് നാട്ടുകാരെയും വനം വകുപ്പ് അധികൃതരെയും ഒരുപോലെ വട്ടം ചുറ്റിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179179/a-wild-buffalo-came)