---
title: "മട്ടന്നൂർ പഴശ്ശിരാജ എന്‍എസ്‌എസ് കോളജില്‍ റാഗിങ്; ആറ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു"
english_title: "Suspended "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183988/suspended"
published_at: "2024-02-12T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ca3232608f9_PicsArt_02-12-08.28.45.jpg"
keywords: []
---

# മട്ടന്നൂർ പഴശ്ശിരാജ എന്‍എസ്‌എസ് കോളജില്‍ റാഗിങ്; ആറ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു

> **Lead Summary:** **കണ്ണൂർ:** മട്ടന്നൂർ പഴശ്ശിരാജ എന്‍എസ്‌എസ് കോളജില്‍ റാഗിങ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ആറ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ഒന്നാം വർഷ വിദ്യാർഥികളെ സീനിയർ വിദ്യാർഥികള്‍ മർദ്ദിച്ചതായാണ് പരാതി ഉയർന്നത്. പരാതി കോളജ് അധികൃതർ പൊലീസിനു കൈമാറി.

## Article Content

**കണ്ണൂർ:** മട്ടന്നൂർ പഴശ്ശിരാജ എന്‍എസ്‌എസ് കോളജില്‍ റാഗിങ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ആറ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ഒന്നാം വർഷ വിദ്യാർഥികളെ സീനിയർ വിദ്യാർഥികള്‍ മർദ്ദിച്ചതായാണ് പരാതി ഉയർന്നത്. പരാതി കോളജ് അധികൃതർ പൊലീസിനു കൈമാറി.

വിദ്യാർഥികളെ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പിന്നാലെയാണ് നടപടി. ആഭ്യന്തര അന്വേഷണത്തിനു സമിതിയെ നിയമിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനു ശേഷം കൂടുതല്‍ നടപടിയെടുക്കുമെന്നു പ്രിൻസിപ്പല്‍ വ്യക്തമാക്കി.

ഒന്നാം വർഷ വിദ്യാർഥികള്‍ മദ്യപിച്ചെന്നു ആരോപിച്ചായിരുന്നു മർദ്ദനം. ഈ മാസം അഞ്ചിനാണ് സംഭവം നടന്നത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതായും പരാതിയിലുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183988/suspended)