ആധാര്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി

ആധാര്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി
Oct 18, 2024 11:47 AM | By sukanya

ദില്ലി : സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള തീയതി 2024 ഡിസംബർ 14 വരെ നീട്ടി. ജൂണ്‍ 14ന് ശേഷം ഇത് രണ്ടാം തവണയാണ് UIDAI അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടുന്നത്.

ആധാർ വിശദാംശങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ യുഐഡിഎഐയുടെ ഓണ്‍ലൈൻ പോർട്ടലിലൂടെ മാത്രമേ ലഭ്യമാകൂ. തിരിച്ചറിയല്‍-മേല്‍വിലാസ രേഖകള്‍ myaadhaar.uidai.gov.in വഴി ആധാർ നമ്ബർ ഉപയോഗിച്ച്‌ ലോഗിൻ ചെയ്തശേഷം ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യാം. മൊബൈല്‍ നമ്ബർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓണ്‍ലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ.

ആധാർ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാൻ ആധാറില്‍ മൊബൈല്‍ നമ്ബർ, ഇ-മെയില്‍ എന്നിവ നല്‍കണം. ഇതുവരെ ആധാറില്‍ മൊബൈല്‍ നമ്ബർ, ഇ-മെയില്‍ എന്നിവ നല്‍കാതിരുന്നവർക്കും നിലവിലുള്ള ആധാറില്‍ മൊബൈല്‍ നമ്ബർ, ഇ-മെയില്‍ എന്നിവ മാറ്റം വന്നവർക്കും അക്ഷയ ആധാർ കേന്ദ്രങ്ങള്‍ വഴി അപ്‌ഡേറ്റ് ചെയ്യാം. നവജാതശിശുക്കള്‍ക്കും ആധാർ എൻറോള്‍ ചെയ്യണം. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ആധാർ എന്റോള്‍മെന്റിന് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കില്ല. എൻറോളിങ്ങിന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളില്‍ ഒരാളുടെ ആധാറും മതി.

കുട്ടികളുടെ ബയോമെട്രിക്‌സ് അഞ്ച് വയസിലും 15 വയസിലും നിർബന്ധമായും പുതുക്കണം. അഞ്ചാം വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കല്‍ ഏഴു വയസിനുള്ളിലും 15 വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കല്‍ 17 വയസിനുള്ളിലും നടത്തിയാലേ സൗജന്യ പുതുക്കല്‍ സൗകര്യം ലഭിക്കൂ.ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെ വർദ്ധിച്ചുവരുന്ന അപകടസാധ്യതയും സർക്കാർ ഉയർത്തിക്കാട്ടുന്നുണ്ട്. പതിവ് അപ്‌ഡേറ്റുകള്‍ വഴി, ഗവണ്‍മെൻ്റിന് കൃത്യവും സുരക്ഷിതവുമായ ഒരു ഡാറ്റാബേസ് നിലനിർത്താൻ കഴിയും. ഇത് ആധാർ ദുരുപയോഗത്തിൻ്റെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

adhar

Next TV

Related Stories
'സഖാവ് ഗൗരിശങ്കർ' ഒക്ടോബർ 18ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് സംവിധായകൻ വാസുദേവൻ പട്ടുവം

Oct 18, 2024 02:14 PM

'സഖാവ് ഗൗരിശങ്കർ' ഒക്ടോബർ 18ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് സംവിധായകൻ വാസുദേവൻ പട്ടുവം

'സഖാവ് ഗൗരിശങ്കർ' ഒക്ടോബർ 18ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് സംവിധായകൻ വാസുദേവൻ...

Read More >>
പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്; ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

Oct 18, 2024 02:07 PM

പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്; ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്; ബുധനാഴ്ച നാമനിര്‍ദേശ പത്രിക...

Read More >>
വയനാട് ഉരുള്‍പൊട്ടല്‍: പ്രത്യേക സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രം

Oct 18, 2024 01:53 PM

വയനാട് ഉരുള്‍പൊട്ടല്‍: പ്രത്യേക സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രം

വയനാട് ഉരുള്‍പൊട്ടല്‍: പ്രത്യേക സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണനയിലെന്ന്...

Read More >>
കോളയാട് ടൗൺ സൗന്ദര്യ വൽകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Oct 18, 2024 01:16 PM

കോളയാട് ടൗൺ സൗന്ദര്യ വൽകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കോളയാട് ടൗൺ സൗന്ദര്യ വൽകരണ പ്രവൃത്തി ഉദ്ഘാടനം...

Read More >>
പി പി ദിവ്യക്കെതിരെ  കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

Oct 18, 2024 12:59 PM

പി പി ദിവ്യക്കെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

പി പി ദിവ്യക്കെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി യൂത്ത്...

Read More >>
എഡിഎം നവീൻ ബാബുവിന്റെ മരണം: പിപി ദിവ്യ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചേക്കും

Oct 18, 2024 12:32 PM

എഡിഎം നവീൻ ബാബുവിന്റെ മരണം: പിപി ദിവ്യ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചേക്കും

എഡിഎം നവീൻ ബാബുവിന്റെ മരണം: പിപി ദിവ്യ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ...

Read More >>
Top Stories

Entertainment News