---
title: "#Kelakam | സ്കൗട്ട് ആൻഡ് ഗൈഡ്സ് ഹയർ സെക്കൻഡറി വിഭാഗം സി.എം ഷീൽഡ് മത്സരത്തിൽ കേളകം സെൻറ് തോമസ് എച്ച്.എസ്.എസിന് ഒന്നാം സ്ഥാനം "
english_title: "St. Thomas HSS, Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184253/st-thomas-hss-kelakam"
published_at: "2024-02-13T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb73e613858_Picsart_24-02-13_19-20-58-595.jpg"
keywords: []
---

# #Kelakam | സ്കൗട്ട് ആൻഡ് ഗൈഡ്സ് ഹയർ സെക്കൻഡറി വിഭാഗം സി.എം ഷീൽഡ് മത്സരത്തിൽ കേളകം സെൻറ് തോമസ് എച്ച്.എസ്.എസിന് ഒന്നാം സ്ഥാനം 

> **Lead Summary:** **കേളകം: ** സ്കൗട്ട് ആൻഡ് ഗൈഡ്സ് ഹയർ സെക്കൻഡറി വിഭാഗം സി.എം ഷീൽഡ് മത്സരത്തിൽ കേളകം സെൻറ് തോമസ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി. വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളിലെ മികവ് പരിഗണിച്ചാണ് ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് പുരസ്കാരത്തിന് വിദ്യാലയത്തിലെ യൂണിറ്റിനെ തെരഞ്ഞെടുത്തത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, ജലസംരക്ഷണ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക്കിനെതിരേയുള്ള ബോധവത്കരണങ്ങൾ, പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾ, സ്വയംതൊഴിൽ പരിശീലനങ്ങൾ, കൃഷി, പാലിയേറ്റീവ് പ്രവർത്തനങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളിലെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിലും പുറത്തുമായി നടത്തിയത്. 2019 ൽ സംസ്ഥാന പുരസ്കാരവും സ്കൗട്ട്&ഗൈഡ്സ് നേടിയിരുന്നു. സ്കൗട്ട് മാസ്റ്റർ കെ.വി. ബിജു, ഗൈഡ് ക്യാപ്റ്റൻ സ്മിത കേളോത്ത്, പ്രിൻസിപ്പാൾ എൻ.ഐ. ഗീവർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടപ്പിലാക്കിയത്.

## Article Content

**കേളകം: ** സ്കൗട്ട് ആൻഡ് ഗൈഡ്സ് ഹയർ സെക്കൻഡറി വിഭാഗം സി.എം ഷീൽഡ് മത്സരത്തിൽ കേളകം സെൻറ് തോമസ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി. വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളിലെ മികവ് പരിഗണിച്ചാണ് ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് പുരസ്കാരത്തിന് വിദ്യാലയത്തിലെ യൂണിറ്റിനെ തെരഞ്ഞെടുത്തത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, ജലസംരക്ഷണ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക്കിനെതിരേയുള്ള ബോധവത്കരണങ്ങൾ, പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾ, സ്വയംതൊഴിൽ പരിശീലനങ്ങൾ, കൃഷി, പാലിയേറ്റീവ് പ്രവർത്തനങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളിലെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിലും പുറത്തുമായി നടത്തിയത്. 2019 ൽ സംസ്ഥാന പുരസ്കാരവും സ്കൗട്ട്&ഗൈഡ്സ് നേടിയിരുന്നു. സ്കൗട്ട് മാസ്റ്റർ കെ.വി. ബിജു, ഗൈഡ് ക്യാപ്റ്റൻ സ്മിത കേളോത്ത്, പ്രിൻസിപ്പാൾ എൻ.ഐ. ഗീവർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടപ്പിലാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184253/st-thomas-hss-kelakam)