---
title: "#payyavoor | പാട്ടരങ്ങ്  ജില്ലാതല ഉദ്ഘാടനം "
english_title: "payyavoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186489/payyavoor"
published_at: "2024-02-22T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d72b136ab78_WhatsApp_Image_2024-02-22_at_1.40.59_PM.jpeg"
keywords: []
---

# #payyavoor | പാട്ടരങ്ങ്  ജില്ലാതല ഉദ്ഘാടനം 

> **Lead Summary:** **പയ്യാവൂർ: **സമഗ്ര ശിക്ഷ കേരളത്തിൻ്റെ നേതൃത്വത്തിൽ സമഗ്ര ഗുണമേന്മപദ്ധതിയുടെ ഭാഗമായി പാട്ടരങ്ങിന്റെ ജില്ലാതല ഉദ്ഘാടനം പയ്യാവൂർ ചാമക്കാൽ ഗവൺമെൻറ് എൽ പി സ്കൂളിൽ നടന്നു. ലോകമാതൃഭാഷാ ദിനത്തോടനുബന്ധിച്ചാണ് ചടങ്ങുകൾ നടന്നത്.സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്റ്റ് ഓഫീസർ ഡോക്ടർ രമേശൻ കടൂർ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാകിരണം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾക്ക് ഭാഷാശേഷി വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പാട്ടുത്സവം സംഘടിപ്പിക്കുന്നത്.

## Article Content

**പയ്യാവൂർ: **സമഗ്ര ശിക്ഷ കേരളത്തിൻ്റെ നേതൃത്വത്തിൽ സമഗ്ര ഗുണമേന്മപദ്ധതിയുടെ ഭാഗമായി പാട്ടരങ്ങിന്റെ ജില്ലാതല ഉദ്ഘാടനം പയ്യാവൂർ ചാമക്കാൽ ഗവൺമെൻറ് എൽ പി സ്കൂളിൽ നടന്നു. ലോകമാതൃഭാഷാ ദിനത്തോടനുബന്ധിച്ചാണ് ചടങ്ങുകൾ നടന്നത്.സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്റ്റ് ഓഫീസർ ഡോക്ടർ രമേശൻ കടൂർ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാകിരണം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾക്ക് ഭാഷാശേഷി വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പാട്ടുത്സവം സംഘടിപ്പിക്കുന്നത്.

ഇരിക്കൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ടി വി ഒ സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ ഇ പി ജയപ്രകാശ്, അൽന മേരി എബി, സി എൻ മനോഹരൻ , കെ വി സതി , പി എസ് ശ്രീനിധ, കെ എ ആൻസി എന്നിവർ സംസാരിച്ചു. മുൻ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ ജനാർദ്ദനൻ ശില്പശാല നയിച്ചു.മാതൃഭാഷാ പ്രതിജ്ഞ,സംഗീത ശില്പം തുടങ്ങിയ പരിപാടികളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186489/payyavoor)