കൊല്ലം: കണ്ണൂർ കൊറ്റാളി സ്വദേശിനിയിൽ നിന്നും വാട്സ് ആപ്പിലൂടെ ബന്ധപ്പെട്ട് എച്ച് ഡി എഫ് സി സ്മാർട്ട് ഫണ്ടിങ്ങിൽ പണം നിക്ഷേപിച്ചാൽ ഉയർന്ന ലാഭം ലഭിക്കുന്ന നിക്ഷേപ പദ്ധതി ഉണ്ടെന്ന വ്യാജ വാഗ്ദാനത്തിൽ വിശ്വസിച്ച് 1,99,000 രൂപ ഓൺലൈൻ വഴി തട്ടിയെടുത്ത കേസിൽ ഉൾപെട്ട പ്രതിയായ വിനീത് കുമാർ എന്നയാളെ കൊല്ലം ജില്ലയിലെ കുന്നികോട് പഞ്ചായത്തിലെ വിളക്കുടി എന്ന സ്ഥലത്ത് വച്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
പരാതിക്കാരിയിൽ നിന്നും 42 ദിവസം നിക്ഷേപിച്ചാൽ 7% പലിശ ലഭിക്കുമെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാർ പണം തട്ടിയത്. 1,00,000 രൂപയാണ് അറസ്റ്റിലായ വിനീത് കുമാർ എന്നയാളുടെ എസ് ബി ഐ ബാങ്ക് അക്കൗണ്ടിൽ എത്തിയത്. പ്രതി ഉൾപെടുന്ന ഒരു സംഘമാണ് ഇതിനു പിന്നിൽ എന്ന് അന്വേഷണത്തിൽ നിന്നും മനസിലായതായി പോലീസ് പറഞ്ഞു.
നഷ്ടപ്പെട്ട തുക ട്രാൻസ്ഫർ ആയ അക്കൗണ്ടുകളുടെയും ബന്ധപ്പെട്ട ഫോൺ നമ്പരുകളെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താൻ സാധിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.കൂട്ടുപ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.
ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലൊ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in എന്ന പോര്‍ട്ടലിലൂടെയൊ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകാൻ ശ്രമിക്കുക
Arrested