സംസ്ഥാന സര്‍ക്കാരിന് വന്‍നേട്ടം; ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ട ലോകായുക്തബില്ലിന് അംഗീകാരം

സംസ്ഥാന സര്‍ക്കാരിന് വന്‍നേട്ടം; ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ട ലോകായുക്തബില്ലിന് അംഗീകാരം
Feb 28, 2024 10:57 PM | By shivesh

തിരുവനന്തപുരം: ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ട ബില്ലിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഗവര്‍ണര്‍ - സര്‍ക്കാര്‍ പോരിനിടെയാണു സംസ്ഥാന സര്‍ക്കാരിന് നേട്ടമായി ബില്ലിന് രാഷ്ട്രപതി അനുമതി നല്‍കിയിരിക്കുന്നത്.

നിയമസഭ പാസാക്കിയ ഏഴ് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിടാതിരുന്നത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് രാഷ്ട്രപതിക്ക് ബില്ലുകള്‍ കൈമാറിയത്. ലോക്പാല്‍ ബില്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമല്ല ഇതെന്നും അതുകൊണ്ടുതന്നെ കേരള നിയമസഭ പാസാക്കിയ ലോകായുക്തബില്ലിന് അംഗീകാരം നല്‍കാമെന്ന നിയമോപദേശമാണ് രാഷ്ട്രപതിക്ക് ലഭിച്ചതിന് പിന്നാലെയാണ് രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കിയത്.

ലോകായുക്തയുടെ വിധികള്‍ അപ്രസക്തമാക്കുന്നതാണ് ഭേദഗതിയിലെ വ്യവസ്ഥകള്‍. മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയുടെ ഉത്തരവ് ഉണ്ടായാല്‍ അതില്‍ പരിശോധനയ്ക്കുള്ള അവകാശം നിയമസഭയ്ക്കായിരിക്കും. ഉത്തരവില്‍ തീരുമാനമെടുക്കുന്നതില്‍നിന്ന് ഗവര്‍ണറെ ഒഴിവാക്കും. മന്ത്രിമാര്‍ക്കെതിരെ പരാമര്‍ശം ഉണ്ടായാല്‍ അത് പരിശോധിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് ആയിരിക്കും.

Government president

Next TV

Related Stories
ക്വാറി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന; സംയുക്ത രാഷ്ട്രീയപാര്‍ട്ടി സമിതി സമരത്തില്‍

Mar 26, 2025 01:09 PM

ക്വാറി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന; സംയുക്ത രാഷ്ട്രീയപാര്‍ട്ടി സമിതി സമരത്തില്‍

ക്വാറി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന; സംയുക്ത രാഷ്ട്രീയപാര്‍ട്ടി സമിതി...

Read More >>
കേളകത്ത് ധർണ്ണ സമരം സംഘടിപ്പിച്ചു.

Mar 26, 2025 12:51 PM

കേളകത്ത് ധർണ്ണ സമരം സംഘടിപ്പിച്ചു.

ധർണ്ണ സമരം സംഘടിപ്പിച്ചു....

Read More >>
പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

Mar 26, 2025 11:46 AM

പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

പാനലിലേക്ക് അപേക്ഷ...

Read More >>
പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി തെളിച്ചു

Mar 26, 2025 11:17 AM

പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി തെളിച്ചു

പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി...

Read More >>
ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ മോഷണം

Mar 26, 2025 11:03 AM

ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ മോഷണം

ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ...

Read More >>
കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ വിവേചനം

Mar 26, 2025 10:25 AM

കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ വിവേചനം

കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ...

Read More >>