മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി

മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി
Feb 29, 2024 05:32 AM | By sukanya

കണ്ണൂർ :മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി 2024-25 വര്‍ഷം മത്സ്യഫെഡ് നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മാര്‍ച്ച് 31നകം പ്രീമിയം ഒടുക്കി ഗുണഭോക്താക്കളാവാം. മത്സ്യഫെഡ് അഫിലിയേഷനുള്ള പ്രാഥമിക മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കും, സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങള്‍ക്കും അതാത് സംഘങ്ങള്‍ മുഖേന ഒറ്റത്തവണ പ്രീമിയം തുകയായ 509 രൂപ അടച്ച് പരിരക്ഷ ഉറപ്പാക്കാം.

പദ്ധതിയില്‍ ഗുണഭോക്താക്കളാകുന്നവര്‍ക്ക് അപകട മരണമോ, അപകടത്തെ തുടര്‍ന്ന് പൂര്‍ണ/ഭാഗിക അംഗവൈകല്യമോ സംഭവിക്കുന്ന പക്ഷം നിബന്ധനകള്‍ക്ക് വിധേയമായി 10 ലക്ഷം രൂപ വരെ ലഭ്യമാകും. അപകടത്തെ തുടര്‍ന്നുള്ള ആശുപത്രി ചികിത്സാ ചെലവും തുകകളും നിബന്ധനകള്‍ക്ക് വിധേയമായി അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ മത്സ്യഫെഡ് ജില്ലാ ഓഫീസ്, ക്ലസ്റ്റര്‍ പ്രൊജക്റ്റ് ഓഫീസ്, പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 9526041270, 9526041123, 0497 2731257.

Fisheries

Next TV

Related Stories
കാലവർഷം പതിവിലും നേരത്തെ! സംസ്ഥാനത്ത് മെയ് അവസാന വാരത്തോടെ കാലവർഷം എത്തും

Apr 15, 2024 06:08 PM

കാലവർഷം പതിവിലും നേരത്തെ! സംസ്ഥാനത്ത് മെയ് അവസാന വാരത്തോടെ കാലവർഷം എത്തും

കാലവർഷം പതിവിലും നേരത്തെ! സംസ്ഥാനത്ത് മെയ് അവസാന വാരത്തോടെ കാലവർഷം...

Read More >>
കുടിവെള്ളക്ഷാമം: കേളകം പഞ്ചായത്തിൽ ജലവിതരണം ഊർജിതമാക്കി

Apr 15, 2024 06:05 PM

കുടിവെള്ളക്ഷാമം: കേളകം പഞ്ചായത്തിൽ ജലവിതരണം ഊർജിതമാക്കി

കുടിവെള്ളക്ഷാമം: കേളകം പഞ്ചായത്തിൽ ജലവിതരണം...

Read More >>
കണ്ണ് പരിശോധന ക്യാമ്പ് നടത്തി

Apr 15, 2024 06:02 PM

കണ്ണ് പരിശോധന ക്യാമ്പ് നടത്തി

കണ്ണ് പരിശോധന ക്യാമ്പ്...

Read More >>
അടയ്ക്കാത്തോട് അനധികൃത മദ്യവിൽപന വ്യാപകമാവുന്നു

Apr 15, 2024 06:01 PM

അടയ്ക്കാത്തോട് അനധികൃത മദ്യവിൽപന വ്യാപകമാവുന്നു

അടയ്ക്കാത്തോട് അനധികൃത മദ്യവിൽപന വ്യാപകമാവുന്നു...

Read More >>
മണത്തണ ചപ്പാരം ക്ഷേത്രത്തിൽ ഗണപതി വിഗ്രഹ പുനഃപ്രതിഷ്ഠ 21 ന്; വിഗ്രഹ ഘോഷയാത്ര നാളെ

Apr 15, 2024 05:15 PM

മണത്തണ ചപ്പാരം ക്ഷേത്രത്തിൽ ഗണപതി വിഗ്രഹ പുനഃപ്രതിഷ്ഠ 21 ന്; വിഗ്രഹ ഘോഷയാത്ര നാളെ

മണത്തണ ചപ്പാരം ക്ഷേത്രത്തിൽ ഗണപതി വിഗ്രഹ പുനഃപ്രതിഷ്ഠ 21 ന്. വിഗ്രഹ ഘോഷയാത്ര...

Read More >>
#batheri l കാപ്പ നിയമ പ്രകാരം നാടുകടത്തി

Apr 15, 2024 05:03 PM

#batheri l കാപ്പ നിയമ പ്രകാരം നാടുകടത്തി

കാപ്പ നിയമ പ്രകാരം...

Read More >>
Top Stories

News Roundup