---
title: "ബംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്സിന് തോല്‍വി"
english_title: "Blasters isl "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188980/blasters-isl"
published_at: "2024-03-02T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e35c38bf864_n5881735681709399020342f5be934e50d6cb1ab3b2a84ecdac2aab713639b96eef7d202e6dfb17e01370d5.jpg"
keywords: []
---

# ബംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്സിന് തോല്‍വി

> **Lead Summary:** **ബംഗളൂരു: **ഐഎസ്‌എല്ലില്‍ ബംഗളൂരു എഫ്സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിനു തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗളൂരുവിന്‍റെ ജയം. 89-ാം മിനിറ്റില്‍ ഹാവി ഹെർണാണ്ടസ് ആണ് ബംഗളൂരു എഫ്സിക്ക് വിജയം സമ്മാനിച്ചത്‌. 87-ാം മിനിറ്റില്‍ കേരളത്തിനു ഒരു സുവർണാവസരം ലഭിച്ചെങ്കിലും ഗോള്‍ വീഴ്ത്താനായില്ല. ഫെഡോർ ചെർനിചിനാണ് അവസരം ലഭിച്ചത്. 

## Article Content

**ബംഗളൂരു: **ഐഎസ്‌എല്ലില്‍ ബംഗളൂരു എഫ്സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിനു തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗളൂരുവിന്‍റെ ജയം. 89-ാം മിനിറ്റില്‍ ഹാവി ഹെർണാണ്ടസ് ആണ് ബംഗളൂരു എഫ്സിക്ക് വിജയം സമ്മാനിച്ചത്‌. 87-ാം മിനിറ്റില്‍ കേരളത്തിനു ഒരു സുവർണാവസരം ലഭിച്ചെങ്കിലും ഗോള്‍ വീഴ്ത്താനായില്ല. ഫെഡോർ ചെർനിചിനാണ് അവസരം ലഭിച്ചത്. 

ഈ തോല്‍വിയോടെ കേരള ബ്ലാസ്റ്റേഴ്സ് 29 പോയിന്‍റുമായി അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നു. ബംഗളൂരു 21 പോയിന്‍റുമായി ആറാം സ്ഥാനത്താണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188980/blasters-isl)