കേളകം : പാച്ചപൊയ്ക ടൗണിന്റെ പൂർത്തീകരിച്ച സൗന്ദര്യ വൽക്കരണ പ്രവൃത്തി ഉദ്ഘാടനം രജിസ്ടേഷൻ, മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. 42,31,662 രൂപ ഉപയോഗിച്ചാണ് പാച്ചപൊയ്കയിൽ സൗന്ദര്യവൽക്കരണം നടത്തിയത്. ചുമർചിത്രങ്ങളും രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രവും മിനി സ്റ്റേജും ഇന്റർലോക്ക് പതിക്കലും പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്.
കൂടാതെ വഴിയാത്രക്കാരുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കാൻ ഡ്രൈനേജും അതിനു മുകളിൽ കവറിങ് സ്ലാബും സംരക്ഷണ ഭിത്തിയും കൂടി നൽകി ടൈൽസ് പാകി നടപ്പാത നിർമിച്ചിട്ടുണ്ട്. ആവശ്യമായ സ്ഥലങ്ങളിൽ കൈവരിയും നൽകി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ അധ്യക്ഷനായി. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ ഗീത, സി രാജീവൻ എന്നിവർ വിശിഷ്ടാതിഥികളായി. അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷീല ചോരൻ, സി ചന്ദ്രൻ, എൻ വിജിന, സി രജനി, പി കെ സുനീഷ്, മുരിക്കോളി പവിത്രൻ, സി രൂപേഷ്, പി മോഹനൻ, പുതുക്കുടി ശ്രീധരൻ, കെ സീന എന്നിവർ സംസാരിച്ചു.
Kelakam