ആറളം ഫാം: ആറളം ഫാമിൽ കാട്ടാന വീണ്ടും തൊഴിലാളികളെ കാട്ടാന ഓടിച്ചു. ഒന്നാം ബ്ലോക്കിൽ കശുവണ്ടി ശേഖരിക്കാൻ എത്തിയ സ്ത്രീ തൊഴിലാളികളെയാണ് കാട്ടാന ഓടിച്ചത്. പുനരധിവാസ മേഖലയിലെ താമസക്കാരായ അല്ലി, വസന്ത, ചിന്നു, ഉണ്ണി, തങ്കമണി, സരോജിനി, ജോസ് എന്നിവരെയാണ് കാട്ടാന ഓടിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ആണ് സംഭവം.
കശുവണ്ടി ശേഖരിക്കുന്നതിന് ഇടയിലാണ് കൊമ്പൻ ഇവർക്ക് നേരെ തിരിഞ്ഞത്. ഇതോടെ തൊഴിലാളികൾ ഭയന്നോടുകയായിരുന്നു. കഴിഞ്ഞ ദിവസം ബ്ലോക്ക് രണ്ടിൽ വച്ചും കശുവണ്ടി ശേഖരിക്കുകയായിരുന്ന തൊഴിലാളികളെ കാട്ടാന ഓടിച്ചിരുന്നു. ഏതാനും ദിവസം ആറളത്ത് ജനവാസ മേഖലയിൽ എത്തിയ കൊമ്പൻ തന്നെയാണ് ഇത്തവണയും തൊഴിലാളികളെ ഓടിച്ചത്. ആറളം ഫാമിലെ കൃഷി ഇടത്തിൽ നിന്നും ആനകളെ തുരത്തി എങ്കിലും അക്രമകാരികളായ 10 ൽ അധികം ആനകൾ ഇനിയും കൃഷിയിടത്തിൽ തമ്പടിച്ചിരിക്കുന്നതായി ആണ് കണക്ക്.
Aralam-farm