ബത്തേരി: ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ സ്വത്ത് സമ്പാദനം ഉൾപ്പെടെ അന്വേഷിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ് ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യം മത്സരിക്കുമ്പോൾ നൽകിയ സ്വത്ത് വിവരവും മൂന്നാമത്തെ തവണ മത്സരിക്കുമ്പോൾ നൽകിയ സ്വത്തും പരിശോധിച്ചാൽ വർധന വ്യക്തമാകും. സഹകരണ സ്ഥാപനങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌ത് കോടികളാണ് കോൺഗ്രസ് നേതാക്കൾ തട്ടിയത്. വിജയന്റെയും മകന്റെയും മരണത്തിനിടയാക്കിയ കോഴയുടെ പങ്ക് ആരെക്കെ പറ്റിയിട്ടുണ്ടോ അവരെയെല്ലാം നിയമത്തിന് മുമ്പിൽ കൊണ്ടുവരണം.
ഐ സി ബാലകൃഷ്‌ണൻ അന്വേഷണത്തെ ഭയക്കുകയാണ്. അതുകൊണ്ടാണ് പരാതി നൽകിയത്. വിജയൻ കെപിസിസിക്ക് നൽകിയ പരാതിയിൽ ബാലകൃഷ്‌ണന്റെ പേര് എടുത്തുപറയുന്നുണ്ട്. ഉദ്യോഗാർഥിയുമായുണ്ടാക്കിയ കരാറിലും എംഎൽഎയുടെ പേരുണ്ട്.
കെപിസിസി നേതൃത്വം ഇതുവരെ പ്രതികരിക്കാത്തത് കോഴ ഇടപാടിൽ പങ്കുള്ളതുകൊണ്ടണ്. കെപിസിസി ഫലപ്രദമായി ഇടപെട്ടിരുനെങ്കിൽ രണ്ട് ജീവൻ നഷ്ടപ്പെടില്ലായിരുന്നു. മരണത്തിൽ അവർക്കും ഉത്തരവാദിത്വമുണ്ടെന്ന് റഫീഖ് മാധ്യമങ്ങളോട് പറഞ്ഞു.
Congress MLA's Assets Should Be Probed: CPM