മനു ഭാക്കറും ഡി ഗുകേഷും ഉള്‍പ്പെടെ 4 താരങ്ങൾക്ക് ഖേൽരത്ന; സജൻ പ്രകാശിന് അർജുന;കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മനു ഭാക്കറും ഡി ഗുകേഷും ഉള്‍പ്പെടെ 4 താരങ്ങൾക്ക് ഖേൽരത്ന; സജൻ പ്രകാശിന് അർജുന;കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Jan 2, 2025 03:50 PM | By Remya Raveendran

ദില്ലി: കഴിഞ്ഞ വര്‍ഷത്തെ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരത്തിന് നാലു താരങ്ങള്‍ അര്‍ഹരായി. ഒളിംപിക്സ് മെഡല്‍ ജേതാവ് മനു ഭാക്കര്‍, ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ്, പുരുഷ ഹോക്കി ടീം നായകന്‍ ഹര്‍മന്‍പ്രീത് സിംഗ്, പാരാലിംപിക് സ്വര്‍ണമെഡല്‍ ജേതാവ് പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്കാണ് ഖേല്‍രത്ന പുരസ്കാരം ലഭിച്ചത്. നേരത്തെ മനു ഭാക്കര്‍ക്ക് മാത്രമായിരുന്നു പുരസ്കാര സമിതി ഖേല്‍രത്ന ശുപാര്‍ശചെയ്തിരുന്നതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്നാണ് നാലു താരങ്ങള്‍ക്ക് പുരസ്കാരം നല്‍കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ മനു ഭാക്കറുടെ പേര് ഖേല്‍രത്ന പുരസ്കാരത്തിന് പരിഗണിക്കാതിരുന്നത് വിവാദായിരുന്നു. ഇതിനെതിരെ മനുവിന്‍റെ പരിശീലകന്‍ ജസ്പാല്‍ റാണയും പിതാവ് രാം കിഷനും രംഗത്തെത്തിയെങ്കിലും കൃത്യസമയത്ത് അപേക്ഷിക്കാഞ്ഞത് തന്‍റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് മനു ഭാക്കര്‍ വിശദീകരിച്ചിരുന്നു. പാരീസ് ഒളിപിംപിക്സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും മനു വെങ്കലം നേടി ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു.

സ്വതന്ത്ര ഇന്ത്യയില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വനിതാ കായികതാരമാണ് മനു. ഹര്‍മന്‍പ്രീതിന്‍റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യൻ ഹോക്കി ടീം ഒളിംപിക്സില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു. 18കാരനായ ഗുകേഷ് ആകട്ടെ ചെസിലെ പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി റെക്കോര്‍ഡിട്ടപ്പോള്‍ പാരാലിംപിക്കില്‍ ഹൈജംപില്‍ ടി64 വിഭാഗത്തില്‍ സ്വര്‍ണം നേടിയാണ് പ്രവീണ്‍ കുമാര്‍ ഖേല്‍രത്നക്ക് അര്‍ഹനായത്.

മലയാളി നീന്തല്‍ താരം സജൻ പ്രകാശിന് അർജുന പുരസ്കാരത്തിന് അര്‍ഹനായി. 17 പാരാലിംപിക് താരങ്ങള്‍ ഉള്‍പ്പെടെ 32 പേരാണ് അർജുന പുരസ്കാരത്തിന് അര്‍ഹരായത്. മലയാളി ബാഡ്മിന്‍റൺ പരിശീലകൻ എസ്‌ മുരളീധരൻ പരിശീലകരംഗത്തെ മികവിനുള്ള ദ്രോണാചാര്യ പുരസ്കാരത്തിവ് അര്‍ഹനായി. ഈ മാസം 17ന് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്യും.



Ghelraknaawardannaunced

Next TV

Related Stories
കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി മണത്തണ കുണ്ടേൻ വിഷ്ണു ക്ഷേത്രത്തിൽ ജാഗ്രത ക്ലാസ്

Jan 4, 2025 10:22 PM

കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി മണത്തണ കുണ്ടേൻ വിഷ്ണു ക്ഷേത്രത്തിൽ ജാഗ്രത ക്ലാസ്

കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി മണത്തണ കുണ്ടേൻ വിഷ്ണു ക്ഷേത്രത്തിൽ ജാഗ്രത...

Read More >>
അതിരുകളില്ലാത്ത കലാഭൂമികയായി കോട്ടക്കുന്ന്; മണത്തണ ല ആർട്ട് ഫെസ്റ്റിന് തുടക്കമായി

Jan 4, 2025 09:13 PM

അതിരുകളില്ലാത്ത കലാഭൂമികയായി കോട്ടക്കുന്ന്; മണത്തണ ല ആർട്ട് ഫെസ്റ്റിന് തുടക്കമായി

അതിരുകളില്ലാത്ത കലാഭൂമികയായി കോട്ടക്കുന്ന്; മണത്തണ ല ആർട്ട് ഫെസ്റ്റിന്...

Read More >>
പൂപ്പൊലി നഗരിയിൽ സംരംഭക വായ്പാ കൗണ്ടറുമായി കേരള ബാങ്ക്

Jan 4, 2025 08:42 PM

പൂപ്പൊലി നഗരിയിൽ സംരംഭക വായ്പാ കൗണ്ടറുമായി കേരള ബാങ്ക്

പൂപ്പൊലി നഗരിയിൽ സംരംഭക വായ്പാ കൗണ്ടറുമായി കേരള...

Read More >>
എടൂർ വെമ്പുഴയുടെ പുറമ്പോക്ക് തർക്കം ; അമ്പതോളം രേഖകൾ പരിശോധിച്ചു

Jan 4, 2025 06:54 PM

എടൂർ വെമ്പുഴയുടെ പുറമ്പോക്ക് തർക്കം ; അമ്പതോളം രേഖകൾ പരിശോധിച്ചു

എടൂർ വെമ്പുഴയുടെ പുറമ്പോക്ക് തർക്കം ; അമ്പതോളം രേഖകൾ...

Read More >>
കണ്ണൂർ ബിഎംഎച്ചിൽ നടന്ന ശസ്ത്രക്രിയയ്ക്ക് അന്താരാഷ്ട്ര അംഗീകാരം

Jan 4, 2025 05:09 PM

കണ്ണൂർ ബിഎംഎച്ചിൽ നടന്ന ശസ്ത്രക്രിയയ്ക്ക് അന്താരാഷ്ട്ര അംഗീകാരം

കണ്ണൂർ ബിഎംഎച്ചിൽ നടന്ന ശസ്ത്രക്രിയയ്ക്ക് അന്താരാഷ്ട്ര...

Read More >>
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് യൂത്ത് കോൺഗ്രസ്

Jan 4, 2025 04:31 PM

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് യൂത്ത് കോൺഗ്രസ്

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് യൂത്ത്...

Read More >>
Top Stories