മണത്തണ: ലഹരിയിൽ അടിമപ്പെടുന്ന യുവത്വം, മൊബൈൽ ഫോണിൽ ഒളിച്ചിരിക്കുന്ന അപകടങ്ങൾ തുടങ്ങിയ വിഷയത്തിൽ മണത്തണ കുണ്ടേൻ വിഷ്ണു ക്ഷേത്രത്തിൽ ജാഗ്രത ക്ലാസ് സംഘടിപ്പിക്കുന്നു. ജനുവരി 5 ഞായറാഴ്ചയാണ് ജാഗ്രത ക്ലാസ് നടക്കുക. രാവിലെ 9 :30 ന് പേരാവൂർ പോലീസിന്റെ നേതൃത്വത്തിലുള്ള ക്ലാസുകൾ പേരാവൂർ എസ് എച്ച് ഒ പി ബി സജീവ്, സബ് ഇൻസ്‌പെക്ടർ ജാൻസി മാത്യു എന്നവർ ചേർന്ന് നയിക്കും. രാവിലെ ക്ഷേത്രത്തിൽ നടക്കുന്ന ഗീത പഠന ക്ലാസുകൾക്ക് ശേഷം 09:30 ജാഗ്രത ക്ലാസ് ആരംഭിക്കും. ലഹരിക്കെതിരെ നടക്കുന്ന ബോധവൽകരണ ക്ലാസ്സിൽ കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കും.
Vigilance class for children and parents at Manathana Kunten Vishnu Temple