കലയുടെ വിസ്മയലോകത്തിന് വർണ്ണതിരശീലയുയർന്നു, മണത്തണ കോട്ടക്കുന്നിൽ ല ആർട്ട് ഫെസ്റ്റിന് തുടക്കമായി. ആർട്ട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് അഡ്വ.സണ്ണി ജോസഫ് എംഎൽഎ ജോയി ചാക്കോയെ ആദരിച്ചു. ഡോ. ശ്രീലക്ഷ്മി എസ് ബി ജോയ് ചാക്കോയുടെ ചിത്രങ്ങളെ കുറിച്ചുള്ള പഠനാവതരണം നടത്തി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. ശ്രദ്ധേയ ചിത്രകാരനും കർഷകനുമായ ജോയി ചാക്കോയുടെ 50 വർഷത്തെ ചിത്രകലാസപര്യയെ ആദരിച്ചുകൊണ്ട് സുഹൃത്തുക്കൾ സംഘടിപ്പിച്ച ചിത്രപ്രദർശനം പ്രശസ്ത ചിത്രകാരൻ അഭിമന്യു വി ജെ ഉദ്ഘാടനം ചെയ്തു. കോട്ടക്കുന്ന് ചരിത്രാവതരണം രാജേഷ് മണത്തണ നിർവ്വഹിച്ചു.
കുട്ടികളുടെ കലാക്യാമ്പ് വത്സൻ കൂർമ്മകൊല്ലേരിയും മുതിർന്ന ചിത്രകാരന്മാരുടെ ക്യാമ്പ് പൊന്മണി തോമസും ഉദ്ഘാടനം ചെയ്തു. വ്യാസ് ഷാ പി പി അധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് ബ്ലെയ്സ് ജോസഫ് കുട്ടികളുടെ ക്യാമ്പിന് നേതൃത്വം നൽകി. വൈകിട്ട് നടന്ന സാംസ്ക്കാരിക പരിപാടിയിൽ കണിച്ചാർ പഞ്ചായത്ത് പ്രസിഡൻറ് ആൻ്റണി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം വി ഗീത, ബ്ലോക്ക് പഞ്ചായത്തംഗം ബൈജു മാസ്റ്റർ, കോട്ടക്കുന്ന് മേഖലയിലെ പഞ്ചായത്തംഗങ്ങളായ ബേബി സോജ, സുനി ജസ്റ്റിൻ, സാംസ്ക്കാരിക പ്രവർത്തകരായ സിബിച്ചൻ കെ ജോബ്, തോമസ് കളപ്പുര, ഷിജിത്ത് വായന്നൂർ, എം വി മാത്യു, ജയലാൽ എൻ ബി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് മുരളി മണത്തണ, സുനിൽ പി ഉണ്ണി എന്നിവർ നേതൃത്വം നൽകിയ ഗസൽ സന്ധ്യ ഉണ്ടായിരുന്നു. പ്രശസ്ത ചിത്രകാരൻ ശശികുമാർ കതിരൂർ ആണ് ക്യാമ്പ് ഡയറക്ടർ. ല ആർട്ട് ഫെസ്റ്റ് ഞായറാഴ്ച വൈകിട്ട് സമാപിക്കും.
'La' fest Manathana