പേരാവൂർ : പേരാവൂർ താലൂക്ക് ആസ്പത്രിയിൽ രാത്രികാല അതൃഹിത വിഭാഗം നിർത്തലാക്കിയ വിഷയത്തിൽ യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. പുതുവർഷത്തിൽ അവിശ്യ സേവനങ്ങൾ നിർത്തലാക്കി മലയോര ജനതയെ കേരള സർക്കാർ വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡണ്ട് നിധിൻ നടുവനാട് അദ്യക്ഷത വഹിച്ചു.
രാത്രികാല അത്യഹിത വിഭാഗം പുനസ്ഥാപിക്കുക, ആശകിരണം പദ്ധതിയടക്കം നിർത്തലാക്കിയ പദ്ധതികൾ പുനരാരംഭിക്കുക, അഞ്ച് വർഷമായി മുടങ്ങിക്കിടക്കുന്ന കെട്ടിട നിർമ്മാണത്തിലെ പ്രശ്നം പരിഹരിക്കുക, ആസ്പത്രിയിലേക്കുള്ള റോഡുകൾ യാത്രയോഗ്യമാക്കുക എന്നീ ആവിശ്യങ്ങൾ അടങ്ങിയ നിവേദനം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി.
ജില്ല വൈസ് പ്രസിഡന്റ് ടി.സുമി, ജില്ല ജനറൽ സെക്രട്ടറി ജിബിൻ ജെയ്സൺ കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി എബിൻ പുന്നവേലി, മണ്ഡലം പ്രസിഡണ്ടുമാരായ ജിബിറ്റ് ജോബ്, ടോണി വർഗ്ഗീസ്, ആദർശ് തോമസ്, അമൽ മാത്യു, സുനിൽ കുര്യൻ റജിനോൾഡ് മൈക്കിൾ, നിയോജക മണ്ഡലം ഭാരവാഹികളായ ഹനീഫ കാരക്കുന്ന് ജോബിഷ് ജോസഫ്, സജീർ പേരാവൂർ, ജോർജ്ജ് കുട്ടി, മുൻ ജില്ല സെക്രട്ടറി ശരത് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Youth Congress Gheraos Panchayat Secretary