എടൂർ : ആറളം അയ്യൻകുന്ന് പഞ്ചായത്തുകളെ തമ്മിൽ വേർതിരിക്കുന്ന വെമ്പുഴയുടെ പുറമ്പോക്ക് ഭൂമിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ പ്രത്യേക സംഘം രേഖകൾ പരിശോധിച്ചുതുടങ്ങി . ആറളം വില്ലേജ് ഓഫിസിൽ നടത്തിയ പരിശോധനയുടെ ആദ്യഘട്ടത്തിൽ അമ്പതോളം രേഖകളൾ ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു . ഡിജിറ്റൽ റീ സർവെയുടെ ഭാഗമായി കരിക്കോട്ടക്കരി , ആറളം വില്ലേജുകളിൽ പുഴയുടെ ഇരുകരകളിലും നിരവധി കർഷകരുടെ വീടും കൃഷി സ്ഥലങ്ങളൂം പുറമ്പോക്ക് ആയി അടയാളപ്പെടുത്തിയിരുന്നു .
1970 ലെ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ പ്രൊവിഷണൽ സർവെ അടിസ്ഥനമാക്കി ഇപ്പോൾ നടത്തുന്ന ഡിജിറ്റൽ സർവേക്ക് എതിരെ വ്യപക പ്രതിക്ഷേധം ഉയർന്നിരുന്നു . ഇതിന്റെ ഭാഗമായി ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ വകുപ്പ് മന്ത്രിക്കും, മുഖ്യമന്ത്രിക്കും ഉൾപ്പെടെ പരാതി നൽകുകയും ചെയ്തിരുന്നു . പരാതിയുടെ അടിസ്ഥാനത്തിലാണ് ലാൻഡ് റവന്യൂ കമീഷൻ രേഖകൾ വീണ്ടും പരിശോധിക്കാൻ ഉത്തരവ് നൽകിയത് . ആറളം വില്ലേജ് ഓഫീസിൽ നടത്തിയ പരിശോധനയിൽ ഇരിട്ടി ഭൂരേഖ തഹസിൽദാർ എം. ലക്ഷ്മണൻ , ജൂനിയർ സൂപ്രണ്ട് രാധ എനിയേരി,സീനിയർ ക്ലാർക്കുമാരായ മനോജ് കുമാർ , ദീപേഷ് , ആറളം കരിക്കോട്ടക്കരി വില്ലേജ് ഓഫിസർമാരായ ടി.കെ. സുധീഷ് , രാജു കെ പരമേശ്വരൻ , മറ്റ് സ്റ്റാഫ് അംഗങ്ങളായ ഷീജ, പ്രകാശൻ, മണികണ്ഠൻ , കർമ്മസമിതി കൺവീനർ വി.കെ. ജോസഫ് എന്നിവർ പങ്കെടുത്തു.
.
Edoor