കണ്ണൂർ ബിഎംഎച്ചിൽ കാൽമുട്ടിന്റെ താക്കോൽദ്വാര ശസ്ത്രക്രിയക്കുള്ള അഡ്വാൻസ്ഡ് ടെക്നിക്കിനാണ് യൂറോപ്യൻ ജേർണലായ VideoACCART ന്റെ അംഗീകാരം ലഭിച്ചത്. കൂടാതെ അന്താരാഷ്ട്ര കൊളംബിയൻ ജേണലിൽ ഇദ്ദേഹത്തിന്റെ പേരിൽ പ്രബന്ധം പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. കാൽമുട്ടിന്റെ വാഷറുകൾ മുട്ടിന്റെ ഷോക്ക് അബ്സോർബറുകളായി ആക്ട് ചെയ്യുന്നത് കാരണം അത് എടുത്തു കളയാതെ റിപ്പയർ ചെയ്യുന്ന നൂതനമായ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ രീതിയിലുള്ള താക്കോൽദ്വാര ശസ്ത്രക്രിയക്കാണ് കണ്ണൂർ ഓർത്തോപീഡിക് സൊസൈറ്റിയുടെ സെക്രട്ടറിയും കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ താക്കോൽദ്വാര ശസ്ത്രക്രിയ വിദഗ്ധനും ഓർത്തോപീഡിക് മേധാവിയുമായ ഡോ. ജ്യോതിപ്രശാന്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്.
കാൽമുട്ടിൻ്റെ സാധാരണ ചലനത്തിനു കഴിയാതെ ഇരിക്കുക, കാൽമുട്ട് പൂർണ്ണമായും നേരെയാക്കാനുള്ള കഴിവില്ലായ്മ, ഒരു പോപ്പിംഗ് അല്ലെങ്കിൽ ക്ലിക്ക് ശബ്ദം അല്ലെങ്കിൽ സംവേദനം എന്നീ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ഈ നൂനത രീതിയിലുള്ള താക്കോൽദ്വാര ശസ്ത്രക്രിയ അവരെ സാധാരണ ജീവിതത്തിലേക്ക് പെട്ടന്ന് തന്നെ മടങ്ങാൻ സഹായിക്കുന്നു. വേദനയില്ലാതെയുള്ള കുറഞ്ഞ ആശിപത്രിവാസം, മുറിവുകളുടെ വലുപ്പക്കുറവ്, കുറഞ്ഞ രക്തസ്രാവം കൂടാതെ അലിഞ്ഞു പോകുന്നതരം ഇമ്പ്ലാന്റുകളാണ് ഈ ശസ്ത്രക്രിയക്ക് ഉപയോഗിക്കുക ഇവയെല്ലാം ഈ പുതിയ രീതിയിലുള്ള ശസ്ത്രക്രിയയുടെ പ്രത്യേകളാണ്.
Kannurbmhoperation