കണ്ണൂർ : പാലക്കാട് ജില്ല പോലീസ് സുപ്രണ്ട് ആയി സ്ഥലം മാറ്റം ലഭിച്ച സിറ്റി പോലീസ് കമ്മീഷണർ അജിത്ത്കുമാറിന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും കേരള പോലീസ് അസോസിയേഷനും കണ്ണൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്താൽ യാത്രയയപ്പ് നൽകി. കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര ജി എച്ച് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കെ പി ഒ എ ജില്ലാ പ്രസിഡണ്ട് പി എ ബിനു മോഹൻ അധ്യക്ഷത വഹിച്ചു. അഡീ.എസ്പി കെ വിവേണുഗോപാൽ, എഎസ്പി ട്രെയിനി കാർത്തിക് ,കെപിഒഎ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി രമേശൻ വെള്ളോറ, രാജേഷ് പി വി, ഷൈജു മാച്ചാത്തി, രാജേഷ് കെ, സന്ദീപ് കുമാർ വി വി, പ്രജീഷ് ടി, വി സിനീഷ്, എൻ പി കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Transferparty