അമ്പലവയൽ: എം.എസ്.എം.ഇ വായ്പാ പദ്ധതികളുടെ പ്രചരണാർത്ഥം കേരള ബാങ്ക് അമ്പലവയൽ പൂപ്പൊലി നഗരിയിൽ പ്രത്യേക കൗണ്ടർ തുറന്നു. ചെറുകിട വ്യാപാരികൾക്കായി കേരള ബാങ്ക് ആവിഷ്കരിച്ച വ്യാപാർ മിത്ര, വ്യാപാർമിത്ര പ്ലസ്, സംരംഭക വായ്പകളായ കെ.ബി.സ്മാർട്ട്, കെ ബി സുവിധ, കെ ബി സുവിധ പ്ലസ്, പ്രവാസി സംരംഭകർക്കുള്ള വായ്പകൾ, ഭവന വായ്പ, വാഹനവായ്പ തുടങ്ങിയവയെക്കുറിച്ചും അവയുടെ നടപടിക്രമങ്ങളെക്കുറിച്ചും മൊബൈൽ ബാങ്കിംഗ് സേവനങ്ങളെക്കുറിച്ചും ഇടപാടുകാർക്കിടയിൽ അറിവ് പകരുക എന്ന ലക്ഷ്യവുമായാണ് കൗണ്ടർ ആരംഭിച്ചത്. കേരള ബാങ്ക് ഡയറക്ടർ പി ഗഗാറിൻ കൗണ്ടർ ഉദ്ഘാടനം ചെയ്തു. വയനാട് സിപിസി ഡെപ്യൂട്ടി ജനറൽ മാനേജർ ബിനു എൻ വി അധ്യക്ഷത വഹിച്ചു.
അസിസ്റ്റൻറ് ജനറൽ മാനേജർ വിനോദൻ ചെറിയാലത്ത്, ഏരിയാ മാനേജർ ജോളി സെബാസ്റ്റ്യൻ, സീനിയർ മാനേജർ സി ജി പ്രഷീദ്, പി.ആർ.ഒ സി സഹദ്, ശാഖാ മാനേജർമാരായ സി പി സിന്ധു, കെ രാജേഷ്, പി തോമസ് തുടങ്ങിയവർ പങ്കെടുത്തു. ഇടപാടുകാർക്ക് സാമൂഹിക സുരക്ഷാ ഇൻഷുറൻസ് പദ്ധതികളായ പി.എം.ജെ.ജെ.ബി.വൈ, പി.എം.എസ്.ബി.വൈ പദ്ധതികളിൽ ചേരുന്നതിനുള്ള സൗകര്യവും ബാങ്ക് കൗണ്ടറിൽ സജ്ജീകരിച്ചിട്ടുണ്ട്.
Wayanad