പേരാവൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ഇരിട്ടി ഉപജില്ല സമ്മേളനം പേരാവൂർ രാജധാനി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.ഉപജില്ല പ്രസിഡന്റ് ജാൻസൺ ജോസഫിന്റെ അധ്യക്ഷതയിൽ പേരാവൂർ എംഎൽഎ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.ഡി.സി.സി വൈസ് പ്രസിഡണ്ട് സുദീപ് ജെയിംസ് രാഷ്ട്രീയ സന്ദേശം നൽകി.
എൻ.പി.എസ്പിൻവലിക്കുക,സ്ഥിരനിയമനങ്ങൾ ദിവസവേതന നിയമനങ്ങളാക്കുന്ന നടപടി പിൻവലിക്കുക ,ഭിന്ന ശേഷിവിഷയം ശാശ്വതമായി പരിഹരിക്കുക തുടങ്ങിയപ്രമേയങ്ങൾ അവതരിപ്പിച്ചു. കുര്യൻസി.വി. ഷാജി ടി. വി,ജൂബിലി ചാക്കോ, ബൈജു വർഗീസ്, മാത്യു ജോസഫ്, ഈസ വി കെ, ശ്രീകാന്ത്. കെ, ശ്രീജിത്ത് പി.ആർ, അമീൻ കെ പിമജീദ് അരിപ്പയിൽ, സുരേഷ് കെ, പ്ലാസിഡ് ആന്റണി, സുമേഷ് പി.എം, റോയി സെബാസ്റ്റ്യൻ, സജി ടി.വി, ധന്യ എം. വി, നജ്മ എം കെ,ജനീഷ് ജോൺ, രഹന രൂപേഷ്, ഷാജി മാത്യു എന്നിവർ പ്രസംഗിച്ചു.
Kpstasubdistrictmeeting